Tuesday 15 March 2016

അപ്സരസ്സ് 

പതിവുപ്പോലെ ഞാന്‍ നടക്കാനിറങ്ങി. എന്‍റെ കൂടെ എന്‍റെ കുട്ടുകാരനായ രാജുവും ഉണ്ടായിരുന്നു. സംസാരിച്ചു നടന്നതുകൊണ്ടാവാം എന്നും നടക്കുന്നതിനേക്കാള്‍ അരമൈല്‍ അധികം നടന്നുപോയി. രാജു രണ്ട് വര്‍ഷം മുംബൈയില്‍ ആയിരുന്നു. അവന്‍റെ പപ്പയും മമ്മിയുമൊക്കെ അവിടെയാണ്. അവിടെയായിരുന്നു അവന്‍റെ പഠനം. അവന്‍ വന്നിട്ട് രണ്ട് മാസമേയായുള്ളു. ഇപ്പോള്‍ ഇവിടെ പത്മഗിരി കോളേജില്‍ പഠിക്കുന്നു. ഞാനും, അവനും ഒന്നിച്ചാണ്.
എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. അവളാണ് എന്‍റെ ഏറ്റവുമടുത്ത സുഹൃത്ത്. ഒരുപാട് കൂട്ടുകെട്ടുകള്‍ ഉണ്ടെനിക്ക്. ഒന്നിലും എനിക്ക് താല്‍പര്യമില്ല. എനിക്ക് താല്‍പര്യമില്ല എന്നല്ല എന്‍റെ ബെസ്റ്റ് ഫ്രണ്ടിന് താല്‍പര്യമില്ല. എന്‍റെ എല്ലാ കാര്യവും നോക്കുന്നത്, എന്നെ ഒരു മനുഷ്യനാക്കിയത് തന്നെ അവളാണ്. ഒരപ്സരസ് എന്ന് പറയാം. എനിക്കിത് വരെ അവളെ അങ്ങനെയാണ് തോന്നിയത്! തനി അപ്സരസ്, മാലാഖ എന്നൊക്കെ പറയാം. സ്നേഹാര്‍ദ്രമായ മൊഴികളും. അസര്‍മുല്ല വിരിയുംപ്പോലുള്ള പുഞ്ചിരിയും. വജ്രംപോലെ തിളങ്ങുന്ന തിളക്കമാര്‍ന്ന മുഖവും ആ സുന്ദരമായ മിഴികളും. അവള്‍ തനി അപ്സരസ്സ് തന്നെ.
ഇതെല്ലാം പറഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ഇന്ന് രമ്യയുടെ ജന്മദിനമാണ്. 18-ാം ജന്മദിനം. അവളുടെ കഴിഞ്ഞ പിറന്നാളിന് ഞാന്‍ ഡല്‍ഹിയിലായിരുന്നത് കൊണ്ട് ഒന്നും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ല വിഷ്വല്‍ ഒരുക്കി ഇത്തവണ ഞാന്‍ കൊടുക്കാന്‍പ്പോവുന്നത്. അവള്‍ക്കേറ്റവും ഇഷ്ടമുള്ളത് ആനവാല്‍മോതിരമാണ്. രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ ഞാനിതെല്ലാം വാങ്ങിവെച്ചു. ഞാനവളെ കളിയാക്കിയിട്ടാണെങ്കിലും മാലാഖ "അപ്സരസ്സ്' എന്നൊക്കെയാണ് വിളിക്കാറ്. ഇന്നവളെ കാണാന്‍ തനി അപ്സരസ്സ് തന്നെയായിരിക്കും. അവന്‍ ധൃതിയില്‍ രമ്യയുടെ വീട്ടില്‍പ്പോയി. അവളുടെ വീട് നിശ്ശബ്ദമായിരുന്നു. അവിടെയാളില്ല. അതോ അവളുടെ ജന്മദിനമാണ് ഇന്ന് എന്നത് അവള്‍ തന്നെ മറന്നോ? ഞാന്‍ വീടിന് ചുറ്റും നടന്നു. ഭാഗ്യം. അവളുടെ റൂമില്‍ വെളിച്ചം കാണുന്നു. ഇല്ല്യാച്ചാ പകല്‍ എന്തിനാണ് ലൈറ്റിട്ട് വെച്ചത്.
അവന്‍ ബെല്ലടിച്ചു നോക്കി. ഭാഗ്യംകൊണ്ടാവാം ആളുണ്ട്. രമ്യയുടെ വാതില്‍ തുറന്നു. ഞാന്‍ അകത്ത് കയറി. രമ്യ എവിടെ? അവന്‍ രമ്യയെ വിളിച്ചു.
മെനി മെനി ഹാപ്പി റിട്ടോണ്‍സ് ഓഫ് ദി ഡേ. അത് ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ അവളുടെ ജന്മത്തെക്കുറിച്ച് ഓര്‍ത്തത്. ഞാനവരോട് ചോദിച്ചു. എന്താണ് നിങ്ങള്‍ക്കു പറ്റിയത്. എന്നും എന്നെ വിളിച്ചോര്‍മ്മപ്പെടുത്താന്‍നിങ്ങള്‍ക്ക് എന്ത്പറ്റി.
ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്, അവളുടെ അച്ഛന്‍ നാട്ടിലില്ലാത്ത ആദ്യത്തെ പിറന്നാളാണ്. അതാവാം. രമ്യയുടെ അച്ഛന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു.
അയാളാണ് എല്ലാവര്‍ഷവും പിറന്നാള്‍ അവളെ അറിയിക്കാറുള്ളത്. അത്ഭുതമാണ്, അപ്സരസ്സ് രമ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കൂടുതല്‍ ആളെയൊന്നും വിളിച്ച് ആര്‍ഭാടമാക്കാറില്ല. അച്ഛനും, അമ്മയും, രമ്യയും ഞാനും മാത്രമാണ് ഉണ്ടാവാറ്. ചിലപ്പോള്‍ ആതിരയും, രേണുകയും.
അവളുടെ ആ സ്നേഹാര്‍ദ്രമായ മൊഴികളാണ് എന്നെ ഈ നിലയിലെത്തിച്ചത്. എല്ലാ വിഷയത്തിലും മൂഢനായിരുന്നു ഞാന്‍. അവളെന്‍റെ ജീവിത്തിതല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. അവള്‍ ശരിക്കും എന്‍റെ ഫ്രണ്ട് അല്ല. എന്‍റെ ഗുരുവായിരുന്നു. പിന്നീട് എല്ലാവിഷയത്തിലും ഞാന്‍ ഒന്നാമനായി. അപ്സരസായ ഗുരു, അവളെപ്പോലെ ഒരു സുന്ദരികുട്ടിയുണ്ടായതില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല, എന്നും. അഭിമാനിക്കാം. സൗന്ദര്യത്തില്‍ മാത്രമല്ല സ്വഭാവത്തിലും പ്രവൃത്തിയിലും തനി അപ്സരസ്സായിരുന്നു രമ്യ.

No comments:

Post a Comment