Tuesday 15 March 2016

അവഗണന

ക്ലാസ്മുറിയിലെ ഏറ്റവും അവസാനമുള്ള ബെഞ്ചില്‍ ഇരിക്കുകയാണവള്‍. അവളെ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. വിഷമത്തോടെ നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ പല ചിന്തകളും പടര്‍ന്നുകയറി. അവളോട് കാരണം ചോദിക്കാന്‍ എനിക്ക് ഒരല്‍പ്പം പേടിയുണ്ട്. എന്നാല്‍ ഒരു അധ്യാപകനല്ലെ ഒരു വിദ്യാര്‍ത്ഥിയുടെ ലഘുപ്രശ്നങ്ങളൊക്കെ അറിയാനുള്ള അവകാശമില്ല? ഞാന്‍ അവളുടെ അരികില്‍പ്പോയി. "മിനു, എന്തിനാണ് നീ കരയുന്നത്. നിന്‍റെ കൂട്ടുകാരികളെല്ലാം എവിടെ? അത്കേട്ടപ്പോഴേക്കും കരച്ചിലിന് ശക്തികൂടി. എന്തിനാവാം ഇവള്‍ കരയുന്നത്? പിന്നീട് ഞാന്‍ ഒന്നും ചോദിച്ചില്ല. നാളെയാവാം ചോദ്യമെല്ലാം. ഇത്തിരി ചോദിച്ചാല്‍ ഒരുപക്ഷേ അത് കൂടുതല്‍ പ്രശ്നമാവും.
ഒരു ഒരുപാട് ചിന്തിച്ചു. എന്തിനായിരിക്കാം. അവള്‍ കരയുന്നത്? വീട്ടില്‍ നിന്ന് പിണങ്ങി വന്നതാണോ. അല്ലെങ്കില്‍ കൂട്ടുകാരികളുമായി പിണങ്ങിയതാവാം. അല്ലെങ്കില്‍ പിന്നെബന്ധുക്കളാരെങ്കിലും മരണപ്പെട്ടതാണോ? എന്തു തന്നെയായാലും എന്തായാലും അവളോട് നാളെ ചോദിക്കാം. ഇന്നവള്‍ പറഞ്ഞ് തന്നില്ലെന്ന് വരാം. എന്തുകൊണ്ടായിരിക്കും അവള്‍ പറയാതിരുന്നത്? എന്തിനായിരിക്കാം അവള്‍ കരയുന്നത്? എന്ന ഈ ചോദ്യങ്ങള്‍ക്ക് എന്‍റെ മനസ്സിന് ഉത്തരം കിട്ടാതായപ്പോള്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങി. പിറ്റേ ദിവസം ഞാന്‍ ക്ലാസ്സില്‍ച്ചെന്നു. അവള്‍ വന്നിട്ടില്ലായിരുന്നു. എന്താവാം കാരണം. ഇതെല്ലം ആലോചിച്ചു. ഒരു മറുപടിയും കിട്ടുന്നില്ല. സാധാരണ ഒരു വിദ്യാര്‍ത്ഥിയെപ്പോലെയല്ലെ അവളുടെ സ്വഭാവം. ആളൊന്ന് വേറെയാണ്. ആദ്യമെല്ലാം എടുത്ത്ച്ചാടിയുള്ള സംസാരം. അതിന് ഒരു ദിവസം എന്‍റെ കൈയ്യില്‍ നിന്ന് ഒരടി അവള്‍ക്ക് കിട്ടിയിട്ടുമുണ്ട്. പിന്നീടവള്‍ നിശ്ശബ്ദയായിരുന്നു. ക്ലാസില്‍ വന്നിട്ടുണ്ടോ എന്ന് തന്നെ അറിയില്ലായിരുന്നു. ചെറിയ കുട്ടികളെപ്പോലെ ആകെ ഒരു ശുണ്ഠിയായിരുന്നു അവള്‍ക്ക്. പിറ്റേ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നു. അവളെ അന്വേഷിച്ചു. അവള്‍ വന്നിട്ടുണ്ട്. അവളെ ഞാന്‍ ലൈബ്രറിയില്‍ കൊണ്ടുപോയി കാരണമെല്ലാം ചോദിച്ചു. അവള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാര്‍ എന്നില്‍നിന്നുമകന്നു. ക്ലാസിലുള്ള ആരും എന്നോട് മിണ്ടാതെയായി. മോള്‍ ക്ലാസില്‍ പോയി ഇരുന്നോ. എല്ലാവരോടും ഞാന്‍ പറഞ്ഞ് ശരിയാക്കികൊള്ളാം. ഞാന്‍ ക്ലാസില്‍ പോയി കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും ചെറിയകാരണത്തിമ്പോലും ഒരു കൂട്ടുകാരിയെയും പരസ്പരം വേദനിപ്പിക്കരുതെന്നും പറഞ്ഞു. ഫ്രണ്ട്ഷിപ്പിനെ കുറിച്ചാണ് ഞാന്‍ അന്ന് മുഴുവനും ക്ലാസില്‍ പറഞ്ഞത്. അതില്‍ നിന്ന് എനിക്കൊന്ന് മനസ്സിലായി. തന്‍റെ കൂട്ടുകാരികള്‍ തന്നെ അവഗണനയോടെ കണ്ടാല്‍ നമുക്ക് ഏറെ അത് വിഷമമാകുമെന്ന്. പിന്നീടെന്നും എന്‍റെ ക്ലാസ് അവഗണനയും വെറുപ്പുമൊന്നുമില്ലാത്ത സുന്ദരിപറവകളുടെ ക്ലാസായി മാറി.

No comments:

Post a Comment