Saturday 27 February 2016

നിറകൺകളിലൂടെ

ഡ്രീം ഫ്രണ്ട്സ്

രാവിലെ തന്നെ അമ്മയുടെയും അച്ഛന്‍റെയും  വഴക്കുകള്‍ കേട്ടാണ് വിനോദ് എഴുന്നേറ്റത്. ഉടന്‍
തന്നെ അവന്‍ പുഞ്ചിരിയോടെ ചോദിച്ചു. "ഓ ഇന്നും നേരത്തെ തുടങ്ങിയോ വല്ലാത്ത കഷ്ടം".
അപ്പോള്‍ അച്ഛന്‍ അവന് മറുപടി കൊടുത്തു.
"ഓ.., ഇല്ലന്നേ നിന്‍റെ അമ്മ രാവിലെ തന്നെ വെറുതെ വഴക്കിടുകയാ".
എല്ലാം കേട്ട് ഒന്നും മിണ്ടാതെ കുറ്റം സമ്മതിച്ചപോലെ അമ്മ അവര്‍ക്കിടയില്‍ നിന്നും പോയി. വിനോദിനെ വിനു എന്നാണ് വിളിക്കാറ്. അവന്‍ കുളിക്കാനും പോയി. വിനു വളരെ ഉന്നതമായ ജീവിതലക്ഷ്യമുള്ള ഓരാളാണ്. പഠനത്തിലും മറ്റു വിഷയങ്ങളിലും അവന്‍ മിടുക്കനാണ്.
അവന്‍റെ ഫൈനല്‍ എക്സാമാണന്ന്. വീട്ടില്‍ നിന്നും കോളേജിലേക്ക് കുറച്ച് ദൂരമുണ്ട്. ബസ്സിലാണ് പതിവായി ക്ലാസില്‍ പോവുന്നത്. ഏറെ വൈകാതെ തന്നെ കോളേജിലേക്ക് പോവുന്ന വഴിയില്‍ വെച്ച് മാലാഖയെപ്പോലെ തോന്നുന്ന മിഴിയഴകും മുല്ലപ്പൂക്കള്‍ കൊഴിയും പോലുള്ള ചുണ്ടിലെ ഹിന്തോളവും അവന്‍റെ മനസ്സും ചഞ്ചലിതമായി. ഞാന്‍ ആദ്യമായി അവളെ കണ്ടത് ഹോസ്പിറ്റല്‍ വെച്ചായിരുന്നു. തീര്‍ത്തും ദയനീയമായ ഒരവസ്ഥയില്‍. അവളുടെ മുത്തശ്ശി.... പാവം മരണക്കിടക്കയില്‍ എന്നൊക്കെ പറയാം അത്രയും ദയനീയമായിരുന്നു.
അവരുടെകൂടെ ആരുമില്ലാത്തത് കൊണ്ട് ഞാനന്ന് ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അന്നവള്‍ പറഞ്ഞത് അച്ഛനും അമ്മയും മുംബൈയില്‍ ആണെന്നാണ്. താന്‍ പഠിക്കാന്‍ വേണ്ടി മുത്തശ്ശിയുടെ കൂടെ നാട്ടില്‍ നില്‍ക്കുകയാണെന്നും പറഞ്ഞു. മുത്തശ്ശിയുടെ അസുഖം മൂലം അച്ഛനും അമ്മയും നാട്ടിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞു. തക്കം കിട്ടിയപ്പോള്‍ ഞാനവളുടെ പേര് ചോദിച്ചു. ആ ദുഃഖത്തില്‍ എവിടെനിന്നോ ഉണ്ടാക്കിയ ചിരിയോടെ അവള്‍ മൊഴിഞ്ഞു. ശ്രീത. അന്നു പിരിഞ്ഞതില്‍  പിന്നെ അവളെ ഞാന്‍ കാണുന്നത് ഇന്നാണ്. കോളേജില്‍ വെച്ച് അതും ഈ അവസാനവര്‍ഷം. അവള്‍ ആദ്യമെ അവിടെയുണ്ടായിരുന്നിട്ടും എന്തോ കാണാന്‍ കഴിഞ്ഞില്ല. കണ്ടതില്‍ പിന്നെ കളിചിരിയായി കൂട്ടുകൂടി. ഞാനറിയാതെ ഞങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു. തനി നാടന്‍ ഭാഷയില്‍ അതിന് പ്രേമം എന്ന പേരും നല്‍കി. ആലോചനയില്‍ നിന്നും അധ്യാപകനെന്ന തൊട്ടുണര്‍ത്തി ചോദ്യകടലാസ് തന്നു. മനസ്സാക്ഷിയാവണം ആ ആലോചന വാക്യങ്ങള്‍ എന്‍റെ മനസ്സില്‍ നിന്നും പാടെ മങ്ങി. ഇപ്പോള്‍ എന്‍റെ മുമ്പില്‍ പരീക്ഷ പേപ്പര്‍ മാത്രം ഓരോ ചോദ്യത്തിനും അറിയും വിധം ഉത്തരമെഴുതി ക്ലാസ്സില്‍ നിന്നും പുറത്തു വന്നു. പെട്ടെന്നെന്‍റെ ആലോചനയിലെ സുന്ദരി എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു അറിയാതെ ഞാന്‍ ഉറക്കെ  പറഞ്ഞുപോയ്.
"ആരുടേതാവാനാണോ
ഈ അപ്സരസ്സിന് വിധി
ആരായാലും അവന്‍ ഭാഗ്യവാന്‍ തന്ന."
ഒരു ചെറുപുഞ്ചുരിയോടെ എന്നെ അവള്‍ പുസ്തകം കൊണ്ടടിച്ചു. എന്നിട്ട് നിനക്ക് വട്ടായോ എന്ന് ചോദിച്ചു. ഭാഗ്യം മറ്റാരും കണ്ടില്ല എന്ന ഭാവത്താല്‍ ഞാന്‍ ചിരിച്ചു. ഞാന്‍ പറഞ്ഞില്ലെങ്കിലും എന്നിലെ അസുഖം പ്രണയമാണെന്ന് അവര്‍ക്ക് മനസ്സിലായികാണും. എന്നിലെ അസൂയയുടെ ഭാവമുള്ള മനസാക്ഷിയാവണം അവളെ നേരില്‍ കണ്ട് പ്രണയം പറയാന്‍ അനുവദിച്ചില്ല. എവിടെയോ അതിന്‍റെ ശ്രമം വന്നപ്പോഴും ഞാന്‍ സ്വയം ഒഴിഞ്ഞ് മാറികൊണ്ടിരുന്നു. എന്നും അവള്‍ എന്‍റെ പ്രണയിനി മാത്രമല്ല നല്ല കൂട്ടുകാരിയും കൂടിയാണ്.
എന്‍റെ നന്മയിലെ ഉറവിടമായ മുത്തശ്ശിയെ എന്‍റെ അമ്മ എന്നില്‍ നിന്നകറ്റിയപ്പോഴും  അടുപ്പവഴികള്‍ എന്‍റെ കാതില്‍ മന്ത്രിച്ച പ്രണയിനിയാണവള്‍. കോളേജ് കഴിഞ്ഞാലും കൂട്ടുകെട്ടിനെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ അഞ്ച് പേര് ചേര്‍ന്ന് ഒരു ഗ്യാങ്ങ് ഉണ്ടാക്കി "ഡ്രീം ഫ്രണ്ട്സ്". പെട്ടെന്നാണെന്‍റെ അമ്മക്ക് അസുഖം വന്നത്. അതിനായി വലിയ ഒരു ഓപ്പറേഷന്‍ വേണമെന്ന ഡോക്ടര്‍മാരുടെ പെരുപ്പിക്കലും.
ലക്ഷങ്ങളോളം ചിലവ് വരാവുന്ന ഒരു ഓപ്പറേഷന്‍. ആ ഫീസ് കെട്ടിയില്ലെങ്കില്‍ എനിക്ക് ഒരു പക്ഷേ അമ്മയെ തന്നെ നഷ്ടമായേക്കാം. ഞാനാരോട് പറയാന്‍. അച്ഛന്‍ നാട്ടിലില്ല. ബാങ്കില്‍ പോയപ്പോള്‍ ഇത്രയും പണം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കുറഞ്ഞ പക്ഷം ഒരാഴ്ചയെങ്കിലും വേണമെന്നാണ് പറഞ്ഞത്. ഞാനെന്ത് ചെയ്യും? എനിക്കറിയില്ല. എന്‍റെ താളം തന്നെ തെറ്റാനാണ് സാധ്യത. അമ്മയില്ലാതെ ഞാനീ ലോകത്ത് ജീവിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടി പൊട്ടി കരയണം. പക്ഷേ ആരോട് പറഞ്ഞ് കരയാന്‍. കൂട്ടുകാര്‍ അവരോട് പറഞ്ഞു കരഞ്ഞു. പൊട്ടി പൊട്ടി കരഞ്ഞു. അല്പനേരമാണെങ്കിലും വാക്കുകളാല്‍ അവരെന്നെ ഒരുപാട് ആശ്വസിപ്പിച്ചു. പക്ഷേ പണം !
അപ്രതീക്ഷിതമായിട്ടായിരുന്നു എന്‍റെ ശ്രീതയും മിത്തുവും, റാഷിയും എനിക്ക് വേണ്ട അതെ തുക എന്‍റെ ഉള്ളം കയ്യില്‍ വെച്ചു തന്നത്. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട് എന്‍റെ കൂട്ടുകാരോട്. കൂടപ്പിറപ്പുകളെക്കാള്‍ എന്നെ മനസ്സിലാക്കിയ എന്‍റെ സുഹൃത്തുക്കള്‍. അതീവ സന്തുഷ്ടനാണ് ഞാനിപ്പോള്‍. കാരണം എന്‍റെ അമ്മയുടെ പ്രാണനാണ് എന്‍റെ സുഹൃത്തുക്കള്‍ എനിക്ക് തിരിച്ച് നല്‍കിയത്. സന്തോഷം കൊണ്ട് എന്‍റെ കണ്ണുകള്‍ നനഞ്ഞു. കവിള്‍ തടം ചുവന്നു. അവരെ ആലിംഗനം ചെയ്തപ്പോള്‍ കണ്‍കളില്‍ നിന്നും ആനന്ദകണ്ണീര്‍ പുറത്തേക്കൊഴുകി. അവര്‍ കാരണം എനിക്ക് കിട്ടിയത് ഏതൊരു കുടുംബത്തിലെയും മാലാഖയെയാണ്. നിലവിളക്കിനെയാണ്. ഡ്രീം ഫ്രണ്ട്സ് എന്നും ഡ്രീം ഫ്രണ്ട്സ് ആയിതന്നെ തുടരട്ടെ.
സ്വയം മനസിലാക്കി സുഖവും ദുഃഖവും ഒത്തു ചേര്‍ന്ന് കഴിയുന്ന ഡ്രീം ഫ്രണ്ട്സ്. ഇത്തരം ഡ്രീം ഫ്രണ്ട്സ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാവാം. ഒത്തിരി ഒത്തിരി നല്ല അനുഭവങ്ങള്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ സുഖമുള്ള നോവുകള്‍ അവര്‍ നിങ്ങള്‍ക്കായി സമ്മാനിക്കും.

No comments:

Post a Comment